kuttanadatham
ഓണാഘോഷത്തിന്റെ ഭാഗമായി തൈക്കൂടം മെട്രോ സ്‌റ്റേഷനിൽ നിന്ന് സംഘടിപ്പിച്ച കൂട്ട നടത്തം വി.പി.സജീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണൻ, സേവ്യർ പി. ആന്റണി തുടങ്ങിയവർ സമീപം

കൊച്ചി: ഓണാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണം ഓർമ്മപ്പെടുത്തി തൈക്കൂടം മെട്രോ സ്‌റ്റേഷനിൽ നിന്ന് വൈറ്റില മെട്രോസ്റ്റേഷൻ വരെ കൂട്ടനടത്തം സംഘടിപ്പിച്ചു. 'പരിസ്ഥിതി സംരക്ഷിക്കൂ, നാടിനെ രക്ഷിക്കൂ ' എന്ന പേരിൽ നടത്തിയ കൂട്ടനടത്തത്തിന് വി.പി. സജീന്ദ്രൻ എം.എൽ.എ പച്ചക്കൊടി വീശി. കെ.എം.ആർ.എൽ, ആസാദി കോളജ് എന്നിവയുടെ സഹകരണത്തോടെ തൈക്കൂടം പൗരാവലിയായിരുന്നു സംഘാടകർ. ചടങ്ങിൽ നഗരസഭാ കൗൺസിലർ പി.എസ്. ഷൈൻ അദ്ധ്യക്ഷനായി.കെ.എൻ.ദാസൻ, ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ, റോമി മാത്യു,സേവ്യർ പി.ആന്റണി, മാർട്ടിൻ പയ്യപ്പിള്ളി,വിനീഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.