മാലിന്യ നിക്കം നിലച്ചു
മൂവാറ്റുപുഴ: മാലിന്യനീക്കം നിലച്ചതോടെ സിവിൽ സ്‌റ്റേഷൻ പരിസരത്തെഓഫീസുകളിൽ മൂക്കുപൊത്തിനിൽക്കേണ്ട സ്ഥിതി. സിവിൽ സ്റ്റേഷൻ പരിസരമാകെ മാലിന്യ കൂമ്പാരമായി . സമീപവാസികളുടെ ജീവിതം ദുരിതമയം . മാലിന്യ നിക്ഷേപംമൂലംതെരുവുനായ ശല്യവും രൂക്ഷമായി.സിവിൽ സ്റ്റേഷൻ - പേഴയ്ക്കാ പിള്ളി റോഡിന്റെ ഓരത്താണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്. നൂറു കണക്കിന് ആളുകൾ സഞ്ചരിക്കുന്ന റോഡ് മാലിന്യകേന്ദ്രമായി മാറിയിട്ടും നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാൻ ബന്ധപെട്ടവർ തയ്യാറായിട്ടില്ല.മുൻകാലങ്ങളിൽ ഇവിടെ മാലിന്യങ്ങൾ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നീക്കംചെയ്തിരുന്നു. മാലിന്യ നിക്ഷേപം നിരോധിച്ച് ബോർഡുംസ്ഥാപിച്ചിരുന്നു. ഫലമുണ്ടായില്ലെന്ന് മാത്രമല്ല ബോർഡും അപ്രത്യക്ഷമായി.നഗരത്തിൽ മാലിന്യ നിക്ഷേപം നിരോധിക്കുകയും നിരീക്ഷണ ക്യാമറ വക്കുകയും ചെയ്തതോടെയാണ് പായിപ്ര പഞ്ചായത്തിന്റെ അധികാര പരിധി പ്രദേശമായ ഇവിടെ മാലിന്യം കൊണ്ടുവന്നു തള്ളുന്നത്.മഴ പെയ്യുമ്പോൾഇവ ഒലിച്ച് റോഡിലേക്ക് ഒഴുകി സി വിൽസ്റ്റേഷന് മുന്നിലാണ് എത്തുന്നത്. അഴുകിയ മാലിന്യത്തിൽ നിന്നും പുഴുവുംഇൗച്ചയും കൊതുകുമുൾപ്പടെ പെറ്റുപെരുകിപകർച്ചാവ്യാധിക്കും സാദ്ധ്യതയുണ്ട്.
മാലിന്യം ഉടൻ നീക്കംചെയ്യും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യം കുഴിച്ച് മൂടുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
കെ.ഇ. ഷിഹാബ്, വാർഡ് മെമ്പർ
പകർച്ചാവ്യാധിക്ക് സാദ്ധ്യത
തെരുവുനായ ശല്യവും രൂക്ഷം
മാലിന്യം മഴയത്ത് ഒലിച്ച് റോഡിലേക്കും