kot
കാളവയലിന്റെ നാട്ടിൽ മഡ്ഫുട്ട്ബോൾ

മഡ് ഫുട്ബോൾ മത്സരത്തിൽ കാക്കൂർ ആൽഫ യ്ക്ക് ഒന്നാസ്ഥാനം

കൂത്താട്ടുകുളം: ചെളിനിറഞ്ഞ കാക്കൂർ പെരിങ്ങാട്ട് പാടശേഖരത്തിൽ നടന്ന മഡ് ഫുട്ബോൾ മത്സരത്തിൽ കാക്കൂർ ആൽഫ ഒന്നാമതെത്തി ഹോളി വുഡ് സ്റ്റുഡിയോഎവർ റോളിംഗ് ട്രോഫി കരസ്ഥമാക്കി. ന്യൂ ബോയ്സ് പാമ്പാക്കുട രണ്ടാം സ്ഥാനവും, ഇലുമിനാൻ ടി ഒലിയപ്പുറം മൂന്നാം സ്ഥാനവും നേടി.കാക്കൂർ സാംസ്കാരിക സമിതി സംഘടിപ്പിച്ച മൽസരത്തിന്റെ ഉദ്ഘാടനം മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ നിർവ്വഹിച്ചു.കെ.കെ.രാജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സിനു കാക്കൂർ, പി.രാമൻ, കെ.സി.തോമസ്, ജോണി തേനാശേരി, ബ്രിജേഷ് ശേഖർ, എം.എം.ജോർജ് എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ.വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ല പഞ്ചായത്തംഗം കെ.എൻ.സുഗതൻ സമ്മാനദാനം നിർവ്വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡൻറ് അനിൽ ചെറിയാൻ കർഷകരെ ആദരിച്ചു.