മൂവാറ്റുപുഴ: ആയവന കാരിമറ്റം ടി.എം.ജേക്കബ് സാംസ്‌കാരിക കേന്ദ്രം നടത്തിയഓണാഘോഷം സമാപിച്ചു. സമാപന സമ്മേളനം ആയവന ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജിജി ബിജോ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റാണി റെജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടയ്‌ക്കോട് മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിൻസന്റ് ജോസഫ്, ജോസ് പൊട്ടൻപുഴ, സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് കബീർ, സജി ജോസ്, അനീഷ് തൂത്തുങ്കൽ, മനാഫ് കക്കുറുഞ്ഞി, ബഷീർ മലേപ്പറമ്പിൽ, സജി കൃഷ്ണൻ എന്നിവർ സംസാരിച്ചു.