മൂവാറ്റുപുഴ: വിശ്വ കർമ്മ സർവ്വീസ് സൊസെെറ്റി ( വി എസ് എസ്) മൂവാറ്റുപുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനാഘോഷം ഇന്ന് മൂവാറ്റുപുഴയിൽ വിവിധ പരിപാടികളോടെ നടക്കും. രാവിലെ 9.30ന് വിശ്വ കർമ്മ ഭവനിൽനടക്കുന്ന വിശ്വകർമ്മേശ്വര പൂജക്കു ശേഷം പതാക ഉയർത്തും. ഉച്ചകഴിഞ്ഞ് 2.30ന് മഹാശോഭ യാത്ര ആരംഭിക്കും. വെെകിട്ട് 5ന് നഗരസഭ ടൗൺഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.കെ. ദിനേശൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി വി.വി. ദിനേശൻ സ്വാഗതം പറയും. സംസ്ഥാന ഉപാദ്ധ്യക്ഷൻ ടി.ആർ. മധു മുഖ്യ പ്രഭാഷണം നടത്തും. എൽദോഎബ്രാഹാം എം .എൽ. എ മുഖ്യാതിഥിയായിരിക്കും. നഗരസഭ ചെയർപേഴ്സൺ ഉഷശശി​ധരൻ വിദ്യാഭ്യാസ അവാർഡ് വിതരണം നിർവഹിക്കും. നഗരസഭ കൗൺസിലർ അഡ്വ. പി. പ്രേംചന്ദ്, മഹിള സംഘം സംസ്ഥാന ജോയിൻറ് സെക്രട്ടറിരാജി സന്തോഷ്, രാജു മാടവന, പി.കെ. സിനോജ് തുടങ്ങിയവർ സംസാരിക്കും . ഡോക്ടറേറ്റ് നേടിയ അജിത് തോട്ടഞ്ചേരിയെ ചടങ്ങിൽ ആദരിക്കും.