vt
വി.ടി.ഭട്ടതിരിപ്പാട് സ്മാരക അവാർഡ് ജയചന്ദ്രൻ മൊകേരിക്ക് ട്രസ്റ്റ് ചെയർമാൻ പ്രൊ: എം.തോമസ് മാത്യം സമർപ്പിക്കുന്നു.

അങ്കമാലി: വി.ടി. സ്മാരകട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കിടങ്ങൂരിലെ ട്രസ്റ്റ് മന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനം റോജി.എം. ജോൺ എം.എൽ. എ ഉദ്ഘാടനം ചെയ്തു. വി.ടി.ഭട്ടതിരിപ്പാട് സ്മാരക അവാർഡ് ജയചന്ദ്രൻ മൊകേരിക്ക് ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം.തോമസ് മാത്യു സമ്മാനിച്ചു. പ്രൊഫ.പി.എ. വാസുദേവൻ വി.ടി.അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി. നാരായണൻ ഭട്ടതിരിപ്പാട് എൻഡോവ്‌മെന്റും പ്രിയദത്ത അന്തർജനം അവാർഡും തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് വിതരണം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി കെ.എൻ. വിഷ്ണു, ഡോ.കെ.എം. സംഗമേശൻ, കെ.വി. സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു. സെമിനാർ ടെൽക് ചെയർമാൻ അഡ്വ.എൻ.സി. മോഹനൻ ഉദ്ഘാടനം ചെയതു. അഡ്വ എം.ജി. ജീവൻ, അഡ്വ. സുനിൽ കുരിയാക്കോസ്, വി.കെ. ഷാജി, എം. ഉണ്ണിക്കൃഷ്ണൻ, എസ്. ഹരിദാസ് എന്നിവർ സംസാരിച്ചു.