അങ്കമാലി: പീച്ചാനിക്കാട് ഗവ. യു.പി. സ്‌കൂളിന് എം.എൽ.എ ഫണ്ടിൽ നിന്നനുവദിച്ച ബസിന്റെ ഫ്‌ളാഗ് ഒഫ് സ്‌കൂൾ അങ്കണത്തിൽ വച്ച് റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. എം.എൽ.എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് വാങ്ങി നൽകിയത്. അങ്കമാലി നഗരസഭാ ചെയർപേഴ്‌സൺ എം.എ.ഗ്രേസി അദ്ധ്യക്ഷത വഹിച്ചു.കെ.കെ. സലി, ഷോബി ജോർജ്, വിനീത ദിലീപ്,റെജി മാത്യു, റീത്തപോൾ ടി.വൈ.ഏല്യാസ്, ബാസ്റ്റിൻ പാറയ്ക്കൽ, കെ.ആർ. സുബ്രൻ, ഷെൽസി ജിൻസൺ, ടി.ടി. ദേവസിക്കുട്ടി, രേഖ ശ്രീജേഷ്, അനിത ഇന്ദ്രാണി, ജയാനന്ദൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.