കാലടി: സി.ഐ.ടി.യു ഏരിയാ സമ്മേളനം കാലടി നാസിൽ ജില്ലാ ജോ. സെക്രട്ടറി കെ.വി. മനോജ് ഉദ്ഘാടനം ചെയ്തു. കെ.ജെ. ജോയി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ.ജെ. ജോയി (പ്രസിഡന്റ്), കെ.കെ. പ്രഭ, ടി.വി. രാജൻ (വൈസ് പ്രസിഡന്റുമാർ), എം.ടി. വർഗീസ് (സെക്രട്ടറി), പി.എൻ. അനിൽകുമാർ, എം.ജെ. ജോസ് (ജോ. സെക്രട്ടറിമാർ), കെ.പി. ബിനോയ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഏരിയാ സെക്രട്ടറി സി.കെ. സലിം മാർ, പി.പി. സൂസൻ, കെ.പി. രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.