ന്യൂഡൽഹി: ഇന്ത്യൻ ആട്ടോമൊബൈൽ വ്യവസായത്തെ രക്ഷിക്കാൻ പഴയ വാഹനങ്ങൾ കണ്ടം ചെയ്യുന്ന പദ്ധതിക്ക് വേഗതയേറുന്നു. പഴയവ കണ്ടം ചെയ്ത് ഇന്ധനക്ഷമതയേറിയ, മലിനീകരണം കുറഞ്ഞ പുതിയ വാഹനങ്ങൾ വാങ്ങാൻ കൂടുതൽ ആനുകൂല്യങ്ങളും സർക്കാർ സഹായങ്ങളും ഗ്രാന്റും നൽകുന്ന നയത്തിന് അന്തിമരൂപം നൽകാനുള്ള നീക്കങ്ങൾ വിവിധ കേന്ദ്രമന്ത്രാലയങ്ങളിൽ നടക്കുന്നുണ്ട്. വാണിജ്യവാഹനങ്ങൾക്ക് 20 വർഷം കാലപരിധി നിശ്ചയിക്കുന്ന നയം കഴിഞ്ഞ മോദി സർക്കാർ തത്വത്തിൽ അംഗീകരിച്ചിരുന്നതാണ്.
വാഹനങ്ങൾക്ക് കാലപരിധി നിശ്ചയിക്കണമെന്ന ആട്ടോമൊബൈൽ വ്യവസായികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു.
വാഹന വില്പനയും ഉല്പാദനവും കുറഞ്ഞതിനാൽ പിരിച്ചുവിടലും ലേ ഓഫും ശമ്പളം കുറയ്ക്കലും ഒക്കെയായി കടുത്ത പ്രതിസന്ധിലേക്ക് നീങ്ങുന്ന വാഹനമേഖലയ്ക്ക് പുതിയ നയം നടപ്പിലായാൽ അത് വലിയ ഉത്തേജകമാകുമെന്ന് ഉറപ്പാണ്.
പഴയ വാഹനങ്ങൾ കണ്ടംചെയ്ത് അതേ വിഭാഗത്തിലെ പുതിയവ വാങ്ങാൻ 40,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ നിർദേശിക്കുന്ന കേന്ദ്ര മോട്ടോർ വെഹിക്കിൾ റൂളിലെ കരട് ഭേദഗതി കഴിഞ്ഞ ജൂലായിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം മുന്നോട്ടുവച്ചിരുന്നു. അമേരിക്കയിലെ സമാനമായ മാനദണ്ഡങ്ങൾ തന്നെയാണ് ഇന്ത്യൻ നയത്തിന്റെയും അടിസ്ഥാനമെന്നാണ് സൂചന. സംസ്ഥാനങ്ങളിൽ സ്ക്രാപ്പിംഗ് യാർഡുകൾ ആരംഭിക്കുന്നതിനുള്ള പ്രത്യേക ആനുകൂല്യങ്ങളും പാക്കേജും വരെ നയത്തിൽ ഉൾപ്പെടുന്നുണ്ട്.
വാഹന സ്ക്രാപ്പേജിന് ലഭിക്കാവുന്ന ആനുകൂല്യങ്ങൾ
1000 മുതൽ 40,000 രൂപ വരെ സർക്കാർ ഡിസ്കൗണ്ട്.
ജി.എസ്.ടിയിൽ ഇളവ്.
കമ്പനികളുടെ ഓഫറുകൾ വേറെ
രജിസ്ട്രേഷൻ ഫീസിളവ്
ടൂ വീലറുകൾ തുടങ്ങി ട്രക്കുകൾ ഉൾപ്പടെയുള്ള ഹെവി വാഹനങ്ങൾക്കും അർഹത
സ്ക്രാപ്പേജ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
വിദേശനിർമ്മിത വാഹനങ്ങൾക്കും ലഭിക്കും.
പ്രതിസന്ധിയിൽ മുങ്ങി ആട്ടോമൊബൈൽ രംഗം
സാമ്പത്തിക മാന്ദ്യം ഏറ്റവും ബാധിച്ച മേഖല.
വാഹനവില്പന കുത്തനെയിടിഞ്ഞു.
ഉയർന്ന ജി.എസ്.ടി നിരക്കുകൾ
കാർഷിക മേഖലയിലെ പ്രതിസന്ധി
നിർമ്മാണ മേഖലയിലെ മാന്ദ്യം
15000 കരാർ ജോലിക്കാർക്ക് തൊഴിൽ നഷ്ടം
പ്രതിസന്ധി തുടർന്നാൽ പത്ത് ലക്ഷം പേരുടെ ജോലിക്ക് ഭീഷണി
23.55%
ആഗസ്റ്റിലെ വാഹന വില്പനയിൽ ഇടിവ്
2018 ആഗസ്റ്റ് 23,82,436
2019 ആഗസ്റ്റ് 18,21,490
കാലപരിധി
വാണിജ്യവാഹനങ്ങൾക്ക് 20 വർഷം: കഴിഞ്ഞ നരേന്ദ്രമോദി സർക്കാർ തത്വത്തിൽ ഇതംഗീകരിച്ചു. 2000ൽ നിർമ്മിച്ച ത്രിചക്രം ഉൾപ്പടെയുള്ള ഇത്തരം വാഹനങ്ങൾ 2020 ഏപ്രിൽ ഒന്നിന് ശേഷം നിരത്തിലുണ്ടാവില്ല.
20 വർഷത്തിലേറെ പഴക്കമുള്ള 15 ലക്ഷത്തോളം വാഹനങ്ങൾ രാജ്യത്തുണ്ട്. ഇതിൽ ഏഴ് ലക്ഷവും വാണിജ്യവാഹനങ്ങളാണ്.
2,382,43