school-bus-flag-off
ആമ്പലൂർ ജൂനിയർ ബേസിക് സ്കൂളിന് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കുന്നു .

ചോറ്റാനിക്കര: ആമ്പല്ലൂർ ഗവ:ജൂനിയർ ബേസിക് സ്കൂളിന് എം.എൽ.എ അനൂപ് ജേക്കബിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്കൂൾ ബസ് അനുവദിച്ചു.നിലവിൽ വിദ്യാർത്ഥികളെ വാടകയ്ക്കെടുത്ത വാഹനങ്ങളിലാണ് സ്കൂളിൽ കൊണ്ടുവരുന്നത്.സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് എം.എൽ.എ .അനുപ് ജേക്കബ് നിർവഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹൻ അദ്ധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് മനോജ് കുമാർ. ജില്ലാ പഞ്ചായത്തംഗം എ.പി സുബാഷ്,സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളായ ബീന മുകുന്ദൻ, എം ബി ശാന്തകുമാർ, ഷൈജ അഷറഫ്, പഞ്ചായത്തംഗങ്ങളായ ഷീല സത്യൻ ടി.പി.സതീശൻ, ലേഖ ഷാജി, കെ.എസ്.രാധാകൃഷ്ണൻ ,ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ മോഹനൻ, എ.ഇ.ഒ. അജിത് പ്രസാദ് തമ്പി ,പി.ടി.എ പ്രസിഡന്റ് സജിത് കുമാർ, പ്രധാനാദ്ധ്യാപിക ആനി വർഗ്ഗീസ് എന്നിവർ സംസാരിച്ചു.