മുളന്തുരുത്തി: ആരക്കുന്നം ഗ്രാമീണ വായനശാല ബാലവേദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ജനാധിപത്യ ദിനം ആചരിച്ചു.ബാലവേദി പ്രസിഡന്റ് ജിസ്ന മറിയം ജോഷി അദ്ധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡന്റും സാമൂഹ്യശാസ്ത്ര അദ്ധ്യാപകനുമായ ജിനു ജോർജ്ജ് ക്ലാസ്സ് നയിച്ചു. വായനശാല സെക്രട്ടറി സനീഷ് മാത്യു, ആകർഷ് സജികുമാർ, ബാലവേദി സെക്രട്ടറി അലീന ജോർജ്ജ്, ജിൻസി സാജൻ, അഭിഷേക് ജയകുമാർ, സയൻ സാബു, ജിനി ജയിംസ്, ബേസിൽ റോയി,സംസാരിച്ചു