ആലുവ: കോടതികളെ ബഹുമാനിക്കുന്നുണ്ടെങ്കിലും മനുഷ്യത്വരഹിതമായ വിധികൾ പുനഃപരിശോധിക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാനും, യു.ഡി.എഫ് സംസ്ഥാന സെക്രട്ടറിയുമായ ജോണി നെല്ലുർ ആവശ്യപ്പെട്ടു. മരടിൽ ചട്ടവിരുദ്ധമായി ഫ്‌ളാറ്റുകൾ നിർമിച്ചവരെയും, പണിയുന്നതിന് അനുമതി നൽകിയവരേയും ശിക്ഷിക്കാതെ നിരപരാധികളായ ഫ്‌ളാറ്റ് ഉടമകളെ തെരുവിലേക്ക് ഇറക്കിവിടുന്ന നടപടി ക്രൂരമാണെന്ന് ജോണി നെല്ലൂർ പറഞ്ഞു.