ചോറ്റാനിക്കര: എസ്.എൻ.ഡി.പി. യോഗം കെ.ആർ നാരയണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 207 ാംനമ്പർ എടയ്ക്കാട്ടു വയൽ ശാഖയിലെ 165ാം മത് ഗുരുദേവ ജയന്തി ആഘോഷങ്ങൾ യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയതു.ശാഖാ പ്രസിഡന്റ് കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടറി പി.കെ. രവിന്ദ്രൻ ഗുരുദേവ ജയന്തി സന്ദേശം നൽകി യൂണിയൻ കൗൺസിലർ അജിഷ്‌കുമാർ,പി.കെ.ജയകുമാർ, ബിനു വെളിയനാട്, വനിതാ സംഘം പ്രസിഡന്റ് ഉഷാമോഹനൻ, യുണിയൻ വനിതാ സംഘം കൗൺസിലർ ഗീരിജാ കമൽ, അനൂപ് രാഘവൻ തുടങ്ങിയവർ പ്രസംഗിച്ചു.