kalolsavam
പാറക്കടവ് ബ്ലോക്ക് സാക്ഷരതാ മിഷൻ തുടർ വിദ്യാഭ്യാസ കലോത്സവം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് സാക്ഷരതാമിഷൻ തുടർ വിദ്യാഭ്യാസ കലോത്സവം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.ബി. ചന്ദ്രശേഖരവാരിയർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരള മോഹനൻ, സന്ധ്യ നാരായണപിള്ള, ഷിബു മൂലൻ, രാജേഷ് മഠത്തിമൂല എന്നിവർ പ്രസംഗിച്ചു. ആറ് പഞ്ചായത്തുകളിൽ നിന്നായി നൂറ്റമ്പതോളം പേർ പങ്കെടുത്തു.