കൊച്ചി: എറണാകുളം റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഡ്രൈവിംഗ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ്, രജിസ്ട്രേഷൻ, പെർമിറ്റ് തുടങ്ങിയവയിൽ ജൂലായ് 31വരെ ലഭിച്ച വിവിധ അപേക്ഷകൾ തീർപ്പാക്കുന്നതിന് 25, 26 തീയതികളിൽ അദാലത്ത് നടത്തുമെന്ന് ആർ.ടി.ഒ അറിയിച്ചു. താത്പര്യമുള്ളവർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ, സിവിൽ സ്റ്റേഷൻ, കാക്കനാട് എന്ന വിലാസത്തിൽ 20 നകം അപേക്ഷിക്കണം. ഇ-മെയിൽ വിലാസം:KL07.rto@keralamvd.gov.in. ഫോൺ: 0484 2422246.