തൃപ്പൂണിത്തുറ: ക്ഷേത്രകലയിലെ ആചാര്യൻ സദനം ദിവാകര മാരാരുടെ സ്മരണാർത്ഥം സദനം കെ.എൻ ദിവാകര മാരാർ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് അവാർഡ് ദാനവും ആചാര്യ അനുസ്മരണവും സംഘടിപ്പിച്ചു. ലായം കൂത്തമ്പലത്തിൽ നടന്ന സമ്മേളനത്തിൽ കലാപീഠം അജിത്ത് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.കലാമണ്ഡലം രാധാകൃഷ്ണമാരാർ, തൃപ്പൂണിത്തുറ ഹരി, കലാമണ്ഡലം അഭിഷേക് എന്നിവർക്ക് പുരസ്ക്കാാരങ്ങൾ നൽകി. സദനം കൃ ഷണൻ കുട്ടി ഭദ്രദീപം തെളിിയിച്ചു രാജീവ് പി.ആർ, സദനം ഹരികുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് രഞ്ജിനി സുരേഷിന്റെ നേതൃത്വത്തിൽ കഥകളിയും അരങ്ങേറി.