road
തോട്ടക്കാട്ടുകര മറ്റൂപടി കനാൽ റോഡിൽ വീതി കുറച്ച് ടൈൽ വിരിച്ചതിനാൽ അപകടത്തിനിടയാക്കുന്ന ഭാഗം

ആലുവ: നഗരസഭ 26 -ാം വാർഡിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് റോഡ് ടൈൽ വിരിക്കുന്നത് അശാസ്ത്രീയമായാണെന്ന് പരാതി. തോട്ടക്കാട്ടുകര മറ്റൂപടി മുതൽ സുഭാഷ്ലൈൻ വരെയുള്ള ടൈൽ വിരിക്കൽ പദ്ധതിക്കെതിരെയാണ് പരാതി.

മറ്റൂപടി കനാൽ റോഡിലേക്ക് അധികമായി നീട്ടിവിരിച്ചിരിക്കുന്ന ഭാഗത്ത് നിലവിലെ ടാർ റോഡിന്റെ വീതിയിൽ നിന്ന് ഏതാണ്ട് രണ്ടടി കുറച്ചാണ് കട്ട വിരിച്ചിരിക്കുന്നതെന്ന് നാട്ടുകാർ നഗരസഭാ സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നു. ഇത്തരത്തിൽ വീതികുറച്ച ഭാഗത്ത് ഏതാണ്ട് 15 അടി താഴ്ചയുള്ള, വെള്ളം കെട്ടിനിൽക്കുന്ന വലിയ കാനയുണ്ട്. റോഡിന് വീതി കുറച്ചതിനാൽ പലപ്പോഴും വാഹനങ്ങൾ അപകടത്തിൽപെടുന്നുണ്ട്. രണ്ട് വാഹനങ്ങൾ ഒരേ സമയം പോയിരുന്ന ഇവിടെ വീതികുറച്ച് കട്ട വിരിച്ചതിനാൽ കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രമേ പോകുവാൻ സാധിക്കുന്നുള്ളൂ. വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ഇരുചക്ര വാഹനയാത്രക്കാർ കാനയിലേക്ക് വീഴുന്ന സാഹചര്യവും നിലനിൽക്കുന്നു. നിലവിൽ കട്ടവിരിച്ച ഭാഗങ്ങളിൽ വാഹനങ്ങൾ പോകുമ്പോൾ കട്ടകൾ ഇളകുന്നുണ്ട്.

# ആവശ്യങ്ങൾ

റോഡിന്റെ വീതി പഴയപോലെ കൂട്ടണം.

റോഡിന് സംരക്ഷണഭിത്തി നിർമ്മിക്കണം