mulanthuruthi
മുളന്തുരുത്തി സെൻട്രൽ റെസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ അസോസിയേഷൻ പ്രസിഡന്റ് സി കെ റെജി ഉദ്ഘാടനം ചെയുന്നു.

ചോറ്റാനിക്കര: മുളന്തുരുത്തി സെൻട്രൽ റെസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ അസോസിയേഷൻ പ്രസിഡന്റ് സി കെ റെജി ഉദ്ഘാടനം ചെയ്യ്തു. ഡോക്ടർ പി.പി മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷാവിജയികൾക്ക് ഉപഹാരം നൽകുകയും ,കണയന്നൂർ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സി.കെ.റെജിയെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ജോളി.പി.തോമസ്, ജോർജ് എം അമ്പാട്ട്, കെ പി ജിമ്മി , ജിബു ജേക്കബ്,,കെ കെ വേണുഗോപാലൻ എന്നിവർ സംസാരിച്ചു.