അങ്കമാലി: സി.ഐ.ടി.യു അങ്കമാലി ഏരിയാ സമ്മേളനം എ.പി. കുര്യൻ സ്മാരകഹാളിൽ നടന്നു. ഏരിയാ പ്രസിഡന്റ് പി.വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജെ. ടോമി ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.പി. ദേവസിക്കുട്ടി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി.ജെ. വർഗീസ്, ടി.വി. സൂസൻ, കെ.കെ. ഷിബു,സജി വർഗീസ്, ടി.കെ. ജയൻ, ടി വി. ശമുവേൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.വി. മോഹനൻ (പ്രസിഡന്റ്), കെ.കെ. ഷിബു, കെ.കെ. അംബുജാക്ഷൻ (വൈസ് പ്രസിഡന്റുമാർ), ടി.പി. ദേവസിക്കുട്ടി (സെക്രട്ടറി), പി.വി. ടോമി,സജി വർഗീസ് (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.