tailoring
പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ചു പടിഞ്ഞാറേ കടുങ്ങലൂരിൽ ആരംഭിച്ച തയ്യൽ കേന്ദ്രം മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് പദ്മജ വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള സേവാവാര പ്രവർത്തനങ്ങളുടെ ഭാഗമായി പടിഞ്ഞാറേ കടുങ്ങല്ലൂരിൽ ബി.പി.എൽ കുടുംബാംഗങ്ങൾക്ക് സൗജന്യ വസ്ത്രവിതരണം നടത്തി. സ്മരണാഞ്ജലി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള തയ്യൽകേന്ദ്രം മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് പദ്മജ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് പി.കെ. അരവിന്ദാക്ഷൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഉല്ലാസ്‌കുമാർ, എ. സുനിൽകുമാർ, സി.ആർ. ബാബു, പി. സജീവ്, എ.ടി. ഉദയകുമാർ, വാർഡ് മെമ്പർ ഇന്ദിര കുന്നക്കാല, ബേബി സരോജം തുടങ്ങിയവർ സംസാരിച്ചു .