നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി പത്ത് ലക്ഷം രൂപയുടെ അനധികൃത സ്വർണം പിടിച്ചു. ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിലെത്തിയ കണ്ണൂർ സ്വദേശിയിൽ നിന്ന് 116 ഗ്രാം സ്വർണവും സ്പൈസ് ജെറ്റ് വിമാനത്തിൽ വന്ന അങ്കമാലി സൗത്ത് സ്വദേശിയിൽ നിന്ന് 110 ഗ്രാം സ്വർണവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കണ്ണൂർ സ്വദേശി സ്വർണമാലയായിട്ടും അങ്കമാലി സ്വദേശി സ്വർണ ബിസ്കറ്റായിട്ടും ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.