കൊച്ചി:അഖിലേന്ത്യാതലത്തിൽ വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്കരണത്തിനും വർഗീയവത്കരണത്തിനുമെതിരെ എ.ഐ.ഡി.എസ്.ഒ നവംബർ 26 മുതൽ 29 വരെ ഹൈദരാബാദിൽ 9ാമത് അഖിലേന്ത്യ വിദ്യാർത്ഥി സമ്മേളനം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി അയ്യപ്പൻകാവ് സെന്ററിൽ സംഘടിപ്പിച്ച എ.ഐ.ഡി.എസ്. ഒ എറണാകുളം സിറ്റി ലോക്കൽ സമ്മേളനം ജില്ലാ പ്രസിഡന്റ് നിഖിൽ സജി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ സെക്രട്ടറി നിള മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.യു.സി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.കെ ശോഭ മുഖ്യപ്രഭാഷണം നടത്തി. എ.ആദർശ് പ്രസിഡന്റായും അനുപമ കൃഷ്ണൻകുട്ടി സെക്രട്ടറിയായും കൃഷ്ണ.എസ്, സ്റ്റീൻബക്ക് കളത്തുങ്കൽ ജോയിന്റ് സെക്രട്ടറിയായും പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.