പറവൂർ : കൊടുവഴങ്ങ ശ്രീനാരായണ ക്ളബ് ആൻഡ് ലൈബ്രറിയുടെ 71-ാമത് വാർഷികാഘോഷവും ഓണാഘോഷവും ഭരതം 2019 സമാപിച്ചു. സാംസ്കാരിക സമ്മേളം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിദ്ധീകരിക്കുന്ന ശരത് മുരളീധരന്റെ കവിതകൾ ' ശരത്തിന്റെ കിറുക്കുപുസ്തകം ' ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എസ്. ദിലീപ്കുമാറിന് നൽകി പ്രകാശിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് വി.ജി. ജോഷി അദ്ധ്യക്ഷത വഹിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാമണി ജയ്സിംഗ് സ്കോളഷിപ്പുകൾ വിതരണം ചെയ്തു. ബിനാനിപുരം സബ് ഇൻസ്പെക്ടർ എ.കെ. സുധീർ മുഖ്യാതിഥിയായി. കെ.എൻ. ഉണ്ണി, ടി.വി. മോഹനൻ, സി.എൻ. ജോഷി എന്നിവർ സമ്മാനദാനം നിർവഹിച്ചു. ടി.വി. ഷൈവിൻ, എസ്റ്റെല്ല തുടങ്ങിയവർ സംസാരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഗുരുവന്ദനം, സാഹിത്യരചന മത്സരങ്ങൾ, പൂക്കള മത്സരം, ഫോട്ടോ പ്രദർശനം, കലാ - കായിക മത്സരങ്ങൾ, ഡോക്യുമെന്ററി പ്രദർശനം, കലാവിരുന്ന് എന്നിവ നടന്നു.