പറവൂർ : പി.എസ്.സി നടത്തുന്ന പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനം ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ 24 മുതൽ 30 വരെ പ്രവൃത്തി ദിവസങ്ങളിൽ നടത്തും. സർക്കാർ ജീവനക്കാരുടെ സഹകരണസംഘം ഹാളിലാണ് ക്ളാസ്. 23ന് മുമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2440066, 9846359289.