പറവൂർ : വിശ്വകർമ്മജയന്തി ദേശീയ തൊഴിലാളി ദിനമായ ഇന്ന് ബി.എം.എസിന്റെ നേതൃത്വത്തിൽ പതാക ഉയർത്തൽ, പുഷ്പാർച്ചന, പ്രകടനം, പൊതുസമ്മേളനം എന്നിവ നടക്കും. ബി.എം.എസ് ഭാരവാഹികളായ ധനീഷ് നീറിക്കോട്, സി.എസ്. സുബിൻ, സി.എം. ലിഘോഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും. ശോഭ്‌രാജ്, പി.എസ്. സുധി, കെ.എസ്. ഷാജി തുടങ്ങിയവർ നേതൃത്വം നൽകും.