പറവൂർ : ചിറ്റാറ്റുകര പഞ്ചായത്ത് ഏഴാം വാർഡ് താന്നിപ്പാടം - കൊല്ലംപറമ്പ് റോഡിന്റെ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വിജയലക്ഷ്മി വിത്സൻ, കരുമാല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമൈബ യൂസഫ്, സാജിത നിസാർ, ടി.എ. നവാസ്, ടി.ഡി. ജോസഫ്, പി.എ. ഷംസുദ്ദീൻ, തുടങ്ങിയവർ സംസാരിച്ചു. എം.എൽ.എയുടെ പ്രത്യേക വികസനഫണ്ടിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.