metro
ചൂർണ്ണിക്കര പഞ്ചായത്തിൽ മെട്രോ യാർഡിന്റെ പരിസര പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗം

ആലുവ: ചൂർണിക്കര പഞ്ചായത്തിൽ മെട്രോ യാർഡിന്റെ പരിസരപ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടിക്ക് തീരുമാനമായി.ചൂർണിക്കര ഗ്രാമപഞ്ചായത്തിന്റെ ആവശ്യപ്രകാരം ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന കെ.എം.ആർ.എൽ, ഡി.എം.ആർ.സി അധികൃതരുടെ സംയുക്ത യോഗമാണ് തീരുമാനമെടുത്തത്.

മെട്രോ യാർഡ് നിർമ്മാണത്തിന് ശേഷം കുന്നത്തേരി ഭാഗങ്ങളിൽ വർഷകാലത്ത് കടുത്ത വെള്ളക്കെട്ടാണ്. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ ആവശ്യപ്രകാരം പഞ്ചായത്ത് ജനപ്രതിനിധികളെയും മെട്രോ അധികൃതരെയും സമീപിച്ചത്. മഴക്കാലത്തെ വെള്ളക്കെട്ടിൽ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

ബെന്നി ബഹന്നൻ എം.പി, കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഹനീഷ്, പഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉദയകുമാർ, വൈസ് പ്രസിഡന്റ് ബീനാ അലി, ബ്ലോക്ക് മെമ്പർ സി.കെ. ജലീൽ, കെ.എം.ആർ.എൽ ചീഫ് മാനേജർ ബീനു കോശി, കെ.എം.ആർ.എൽ ജോ. ജനറൽ മാനേജർ സുബ്രമണ്യ അയ്യർ തുടങ്ങിയർ സംബന്ധിച്ചു.

ചൂർണിക്കര പഞ്ചായത്തിലെ നിരവധി തോടുകൾ കൈയേറിയതുമൂലം തോടുകളുടെ വീതി കുറഞ്ഞ് നീരെഴുക്കു കുറയുന്നത് അപകടകരമായ അവസ്ഥയാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. തുടർന്ന് എം.എൽ.എയും എം.പിയും നേതൃത്വം നൽകി ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ റവന്യൂ, പഞ്ചായത്ത്, ഇറിഗേഷൻ ,ദേശീയപാത അധികൃതരുടെ യോഗം നടത്തുവാൻ തീരുമാനിച്ചു.

തീരുമാനങ്ങൾ

# യാർഡിന്റെ കിഴക്കുവശത്തുള്ള തോട് ആഴവും വീതിയും കൂട്ടും.

# മഠത്താഴം റോഡിനോട് ചേർന്ന് യാർഡിന്റെ അകത്തുകൂടി കടന്നുപോകുന്ന തോട് ശാസ്ത്രീയമായി നിർമ്മിക്കും. # കളമശേരി തോടിന്റെ വീതി കൂട്ടും