adhil-koya
ആദിൽ കോയ (24)

കാലടി: പെരുമ്പാവൂർ- കാലടി എം.സി.റോഡിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു.കാലടി, ചെങ്ങൽ ഇട്ടിയാട്ടിരവീട്ടിൽ കോയയുടെ മകൻ ആദിൽ കോയ (24)യാണ് മരിച്ചത്.കബറടക്കം നടത്തി.ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷം ഒക്കലിനും കാരിക്കോടിനും മധ്യേയാണ് ആദിലും സുഹൃത്തുക്കളും സഞ്ചരിച്ച സിഫ്റ്റ് കാർ ലോറിക്ക് പിന്നിലിടിച്ചത്. ഇടിയുടെ അഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. ആദിലിനൊപ്പം സഞ്ചരിച്ചിരുന്ന രണ്ട് സുഹൃത്തുക്കളെ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യു.എ.ഇ.യിലും കേരളത്തിലും ബിസിനസ്സ് നടത്തുന്ന മെട്രോ ഗ്രൂപ്പ് ഉടമ കോയയുടെ മകനും യുവ ബിസിനസുകാരനുമാണ് അന്തരിച്ച ആദിൽ കോയ. മാതാവ്: മിനി കോയ, സഹോദരിമാർ: ഹിബ, അഫാഫ്, അമൽ ഫാത്തിമ