ആലുവ: വിശ്വകർമ്മജയന്തിദിനമായ ഇന്ന് ബി.എം.എസ് ആലുവ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ തൊഴിലാളി ദിനമായി ആചരിക്കും. ഇതോടനുബന്ധിച്ച് വൈകിട്ട് നാലരക്ക് ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് തൊഴിലാളി പ്രകടനവും തുടർന്ന് ബാങ്ക് കവലയിൽ പൊതുസമ്മേളനവും നടക്കും. ബി.എം.എസ് സംസ്ഥാന സെക്രട്ടറി അഡ്വ. ആശാമോൾ സംസാരിക്കും.