obituary
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്ത്യോപചാരമർപിക്കുന്നു '

മൂവാറ്റുപുഴ: രാഷ്ട്രീയ, സാമൂഹ്യ ,സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന മുൻ മുനിസിപ്പൽ ചെയർമാൻ കെ.കെ.ജയപ്രകാശ് ഓർമയായി. കഴിഞ്ഞ ആഗസ്റ്റ് 31 ന് ഇ ഇ സി മാർക്കറ്റ് റോഡിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായി​രുന്ന ജയപ്രകാശ് തിങ്കളാഴ്ച രാവിലെയാണ് അന്തരിച്ചത്.ബൈക്കിൽ കാറ് ഇടിക്കുകയായിരുന്നു. 2003 മുതൽ ഒന്നര വർഷക്കാലം മൂവാറ്റുപുഴ നഗരസഭ ചെയർമാനായിരുന്നു. ദീർഘകാലം വെള്ളൂർക്കുന്നം മേഖലയിലെ വിവിധ വാർഡുകളെപ്രതിനിധീകരിച്ചു.

കോൺഗ്രസ് പ്രാദേശിക നേതാവു കൂടിയായിരുന്ന ജയപ്രകാശ് ഗ്രൂപ്പ് തർക്കത്തെ തുടർന്ന് മൂന്നു കൗൺസിലർമാർക്കൊപ്പം പാർട്ടി വിട്ട് ഇടതു പിന്തുണയോടെയാണ് ചെയർ മാനായി തി​രഞ്ഞെടുക്കപ്പെട്ടത്. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാ നായും പ്രവർത്തിച്ചിട്ടുണ്ട്. പൊതുരംഗത്ത് നിറഞ്ഞുനിന്നിരുന്ന ജയപ്രകാശ് വെള്ളൂർകുന്നം മഹാദേവ ക്ഷേത്ര ഭരണസമിതി അംഗം കലയരങ്ങ് ചെയർമാൻ, മേള മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ നടക്കും. മുനിസിപ്പൽ ഓഫീസിനു മുന്നിൽ പൊതുദർശനത്തിനു വച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എൽദോ എബ്രാഹാം എം.എൽ. എ, മുൻ എം.എൽ.എ മാരായ ജോസഫ് വാഴക്കൻ , ജോണി നെല്ലൂർ , പിന്നോക്ക വിഭാഗവികസനകോർപ്പറേഷൻ ചെയർമാൻ ടി.കെ. സുരേഷ്, കൺസ്യൂമർ ഫെഡ് വെെസ് ചെയർമാൻ അഡ്വ. പി. എം . ഇസ്മായിൽ , മുനിസിപ്പൽ ചെയർപേഴ്സൺ ഉഷാശശിധരൻ, കൗൺസിലർമാരായ മേരി ജോർജ്, കെ.എ.അബ്ദുൽ സലാം, പി.വൈ. നൂറുദ്ദീൻ ,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൽ മജീദ് തുടങ്ങിയർ അന്ത്യോപചാരമർപ്പിച്ചു.