വൈപ്പിൻ : റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ വൈപ്പിൻ ഐലൻഡ്, ഫെഡറേഷൻ ഒഫ് റസിഡൻസ് അസോസിയേഷൻ അപെക്‌സ് കൗൺസിൽ ഇൻ ഗോശ്രീ ഐലൻഡ്, ഗിരിധർ ഐ ഇൻസ്റ്റിട്ട്യൂട്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് എസ് ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. സാബു വലിയപാടത്ത് അദ്ധ്യക്ഷത വഹിച്ചു. ഫാ. നിധീഷ് ഞാണക്കൽ, ഫ്രാഗ് ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ്, പി എസ്. മനോജ് എന്നിവർ പ്രസംഗിച്ചു.