panithrukulam
പന്തിരുകുലജ്ഞാനയജ്ഞ വിളംബരം എളങ്കുന്നപ്പുഴയിൽ സ്വാമി ശിവാനന്ദ ശർമ നിർവഹിക്കുന്നു

വൈപ്പിൻ: പന്തിരുകുലജ്ഞാനയജ്ഞത്തിന്റെയും പന്തിരുകുല മാനവ സാഹോദര്യ മഹാസംഗമത്തിന്റെയും വിളംബരം പന്തിരുകുലം ആചാര്യൻ സ്വാമി ശിവാനന്ദ ശർമ്മ നിർവഹിച്ചു. ഫെബ്രുവരി 8, 9 തീയതികളിൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്രസന്നിധിയിലാണ് യജ്ഞം നടത്തുന്നത്. ചടങ്ങിൽ പന്തിരുകുല സനാധന ധർമ്മ പരിപാലന സംഘം സംസ്ഥാന പ്രസിഡന്റ് കെ ആർ പവിത്രൻ, ട്രഷറർ കെ.ടി. ബാബുലാൽ മണി , ജില്ലാ സെക്രട്ടറി എം.കെ. ഗോപി , വൈസ് പ്രസിഡന്റ് എം.പി. പ്രകാശൻ, എം.കെ. വിജയൻ, എൻ.കെ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.