maradu-flat

കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കാൻ മുൻസിപ്പാലിറ്റി ക്ഷണിച്ച താത്പര്യ പത്രത്തിന് അപേക്ഷ നൽകിയത് 13 കമ്പനികൾ. ഓൺലൈൻ വഴിയാണ് അപേക്ഷ ക്ഷണിച്ചത്. കേരളത്തിന് പുറത്ത് നിന്നുള്ള കമ്പനികളാണ് താത്പര്യ പത്രം കൊടുത്തതിലേറെയും. കമ്പനികളുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കമ്പനികൾ താത്പര്യപത്രത്തിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ദ്ധർ പരിശോധിക്കും. അതിൽ നിന്ന് അനുയോജ്യമായ കമ്പനികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. അവരിൽ നിന്നാണ് ടെൻഡർ വച്ച് ഫ്ലാറ്റ് പൊളിക്കാനുള്ള കമ്പനികളെ തിരഞ്ഞെടുക്കുക. 4 ഫ്ലാറ്റുകൾ പൊളിക്കാനുള്ളതിനാൽ പല കമ്പനികൾക്ക് കരാർ കൊടുത്തേക്കാം. തദ്ദേശ സ്വയംഭരണ വകുപ്പാണ് ടെൻഡർ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുക.