മൂവാറ്റുപുഴ : രണ്ടാർ ഈ എം.എസ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണാഘോഷ പരിപാടികൾസമാപിച്ചു. തിരുവോണ നാളിൽമാവേലിയുടെ വരവ് അറിയിച്ച് നിതിൻ പി.ടി. മഹാബലിയുടെ വേഷത്തിൽ പുലർച്ചെ ഭവന സന്ദർശനം നടത്തി. കലാ കായിക മത്സരങ്ങൾ നഗരസഭയുടെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. മിനി രാഘവൻ അദ്ധ്യക്ഷത വഹിച്ചു.അശ്വതി വിനോദ് , പ്രസീജ ബിനു മോൻ ,വിലാ സിനി മോഹനൻ, ഓമന ഗോപി, മായ സിനു, അനി അനുരുദ്ധൻ എന്നിവർ പ്രസംഗിച്ചു. അവിട്ടം നാളിൽ നടന്ന സാംസ്കാരിക സദസ് നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്തു.വായനശാലാ പ്രസിഡന്റ് ബി.എൻ.ബിജു അദ്ധ്യക്ഷത വഹിച്ചു.എൽ.ആർ.ശ്രീകുമാർ ഓണസന്ദേശം നൽകി. എസ്.എസ്.എൽ.സിക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥിയെ ചടങ്ങിൽ അനുമോദിച്ചു. സി.എം. സീതി സമ്മാനദാനം നിർവ്വഹിച്ചു.കെ.മോഹനൻ, ബിനു മോൻ മണിയംകുളം, പി.കെ.രാഘവൻ തുടങ്ങിയവർ പ്രസംഗിച്ചു. വായനശാലാ സെക്രട്ടറി എം.കെ.അനീഷ് സ്വാഗതവും പി.ആർ സൂരജ് നന്ദിയുംപറഞ്ഞു .തുടർന്ന് രണ്ടാർ പഴമൊഴിയുടെ ആഭിമുഖ്യത്തിൽ പ്രാചീന കലാരൂപങ്ങളെ അണിനിരത്തി നാടൻപാട്ട് അവതരണവും നടന്നു.