കൊച്ചി: വല്ലാർപാടത്തമ്മയുടെ മാധ്യസ്ഥ തിരുനാളിന് ബസിലിക്ക റെക്ടർ ഫാ. മൈക്കിൾ തലകെട്ടി കൊടിയേറ്റി. 24 ന് സമാപിക്കും. ദിവ്യബലിയിൽ ഫാ. മാത്യു ഡിക്കൂഞ്ഞ മുഖ്യകാർമ്മികനായിരുന്നു. പ്രസുദേന്തി സ്റ്റാൻലി ഗൊൺസാൽവസും കുടുംബാംഗങ്ങളും കാഴ്ചസമർപ്പണം നടത്തി. ഇന്ന് വൈകിട്ട് 5.30ന് സീറോ മലങ്കര റീത്തിലെ ദിവ്യബലിയിൽ മൂവാറ്റുപുഴ മെത്രാൻ യൂഹാനോൻ മാർ തെയഡോഷ്യസ് മുഖ്യകാർമികനാകും. 18ന് വൈകിട്ട് 5.30ന് ഫാ. ജോൺപോൾ പറയപ്പിള്ളിയാത്തിന്റെ മുഖ്യകാർമികത്വത്തിൽ സീറോ മലബാർ റീത്തിൽ ദിവ്യബലി അർപ്പിക്കും. 20 ന് 5.30ന് ഇലക്ത്‌തോർമാരുടെ വാഴ്ചയോടനുബന്ധിച്ച് ലത്തീൻ ഭാഷയിലുള്ള ദിവ്യബലിക്ക് ഫാ. ജോസ് പി. മരിയാപുരം മുഖ്യകാർമികത്വം വഹിക്കും. തിരുനാൾ ദിനമായ 24ന് രാവിലെ 10ന് സാഘോഷ തിരുനാൾ ദിവ്യബലിയിൽ ആർച്ച്ബിഷപ്പ് എമരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ മുഖ്യകാർമികനാകും.