മൂവാറ്റുപുഴ: മുളവൂർ പഞ്ചായത്ത് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് കത്ത് നൽകി. സംസ്ഥാന സർക്കാർ സംസ്ഥാനത്ത് പുതിയ പഞ്ചായത്തുകൾ രൂപീകരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പുതിയ പഞ്ചായത്ത് രൂപീകരിക്കുമ്പോൾ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പായിപ്ര ഗ്രാമപഞ്ചായത്തിനെ വിഭജിച്ച് മുളവൂർ ഗ്രാമപഞ്ചായത്ത് രൂപീകരിക്കുന്നതിന് പരിഗണിക്കണമെന്നാണ് ആവശ്യം. അവികസിത മേഖലയായ മുളവൂരിന് പുതിയ പഞ്ചായത്ത് രൂപീകരണം അത്യാന്താപേക്ഷതമാണെന്നും വികസന കുതിപ്പിന് കളമൊരുക്കുമെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.