കൊച്ചി: സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിന്റെ 178ാം ഇടവക ദിനം ആഘോഷിച്ചു. അഖണ്ഡ ജപമാല, ദിവ്യബലി എന്നിവയ്ക്കുശേഷം നടന്ന പൊതുസമ്മേളനം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ഫെലിക്‌സ് ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു. ബോൾഗാട്ടി മുളവുകാട് റോഡ് വീതി കൂട്ടി പുനർ നിർമ്മിക്കുവാൻ നടപടി സ്വീകരിക്കണമെന്ന ഇടവക ജനതയുടെ നിവേദനം ഹൈബി ഈഡൻ എം.പി.ക്ക് നൽകി. ജീവനാദം പത്രത്തിന്റെ മാനേജിംഗ് എഡിറ്റർ ഫാ. സെബാസ്റ്റിൻ കളപ്പുരക്കൽ, വരാപ്പുഴ ബി.സി.സി. ഡയറക്ടർ ഫാ. ആന്റണി അറക്കൽ, സിനി ആർട്ടിസ്റ്റ് ഷഫീക്ക് സഫറുദ്ദീൻ എന്നിവർ സംസാരിച്ചു.