കൊച്ചി: ഫ്ലാറ്റ് നഷ്ടപ്പെടുന്നവരോട് കേന്ദ്ര, കേരള സർക്കാരുകൾ അനുഭാവം പ്രകടിപ്പിക്കണമെന്ന് ജനദാദൾ (എസ്) നിയോജക മണ്ഡലം കമ്മിറ്റി. ഭവനം നഷ്ടപ്പെട്ട വീട്ടുകാർക്ക് നിലവിലുള്ള ഭവനത്തേക്കാൾ നല്ല ഭവനം വാഗ്ദാനം ചെയ്യുന്ന കേന്ദ്ര- കേരള സർക്കാരുകൾ മരടിലെ ഫ്ളാറ്റ് ഉടമകളോട് അനുഭാവം പ്രകടിപ്പിക്കണമെന്ന് ജനതാദൾ (എസ്) തൃപ്പൂണിത്തുറ നിയോജക മണ്ഡലം നേതാക്കൾ അഭ്യർത്ഥിച്ചു. ജില്ലാ സെക്രട്ടറി മനോജ് പെരുമ്പള്ളിയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് എം.ജി ശശികുമാർ, കെ.ആർ. മുരളി എന്നിവർ ഫ്ലാറ്റുകൾ സന്ദർശിച്ച് അനുഭാവം പ്രകടിപ്പിച്ചു.