തൃക്കാക്കര: തൃക്കാക്കര തോപ്പിൽ സ്വരാജ് കൾച്ചറൽ സെന്റർ മുൻ പ്രസിഡന്റും, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന കെ.ഐ.മുഹമ്മത് കുഞ്ഞ് അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും ഹൈബി ഈഡൻ എം.പി.ഉദ്ഘാടനം ചെയ്തു.ഉപഹാരം ഹൈബി ഈഡൻ എം.പി ക്ക് മുൻ മന്ത്രി കെ.ബാബു നൽകി ആദരിച്ചു. എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡും,, പി.പി.ജോസഫ് പള്ളിപ്പാടൻ മെമ്മോറിയൽ അവാർഡ് വിതരണവും പി.ടി.തോമസ് എം.എൽ.എ.നിർവഹിച്ചു. നിർധനരായവർക്ക് അരി വിതരണവും നടത്തി. പ്രസിഡന്റ് പി.എ.കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.സെക്രട്ടറിമാരായ പി.ഐ.മുഹമ്മദാലി, സേവ്യർ തായങ്കരി, ഫാദർ: ആന്റണി മാ ങ്കുറി യിൽ, ബ്ലോക്ക് കോൺ ഗ്രസ് പ്രസിഡന്റ് നൗഷാദ് പല്ലച്ചി., മണ്ഡലം പ്രസിഡന്റ്, ഷാജിവാഴക്കാല, കൗൺസിലർ ടി.ടി. ബാബു, എ.എ. ബാവ ,കെ.എം.അബ്ബാസ്, പി.എം.ലത്തീഫ് ,കെ.ഇ.അലി, കെ.എ.ബക്കർ ,ഷിബു കുര്യൻ എന്നിവർ പ്രസംഗിച്ചു.