പിറവം : പിറമാടം ബസേലിയോസ് പൗലോസ് സെക്കന്റ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് സുവർണ്ണം 2019 സമാപിച്ചു. പിറവം എം.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന സമ്മേളനം അനൂപ് ജേക്കബ് എം.എൽ എ ഉദ്ഘാടനം ചെയ്തു. ബി.പി.എസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ടിന്റു മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പി.സി.ചിന്നക്കുട്ടി, പ്രിൻസിപ്പൽ ഓനാൻ കുഞ്ഞ് എ. എ, നഗരസഭ കൗൺസിലർ ബെന്നി.വി.വർഗീസ്, ഷാജി വർഗീസ് , എൻ .എസ് . എസ് പ്രോഗ്രാം ഓഫീസർമാരായ ജോബിൻ ജോർജ്, എയ്ഞ്ചൽ പൗലോസ്, വോളന്റിയർ സെക്രട്ടറിമാരായ ആൻസൻ പോൾ, ബേസിൽ സാജു എന്നിവർ പ്രസംഗിച്ചു.