culture
പുരോഗമന കലാ സാഹിത്യ സംഘം മൂവാറ്റുപുഴ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ഇന്ത്യൻ ജനാധിപത്യത്തിലെ പ്രതിസന്ധികൾ എന്ന വിഷയത്തെകുറിച്ച് അഡ്വ. വി.കെ. പ്രസാദ് പ്രഭാഷണം നടത്തുന്നു. എ.എൽ. രാമൻകുട്ടി, സി.ആർ. ജനാർദ്ധനൻ എന്നിവർ സമീപം

മൂവാറ്റുപുഴ: പുരോഗമന കലാ സാഹിത്യ സംഘം മൂവാറ്റുപുഴ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി. ഇന്ത്യൻ ജനാധിപത്യത്തിലെ പ്രതിസന്ധികൾ എന്ന വിഷയത്തെകുറിച്ച് അഡ്വ. വി.കെ. പ്രസാദ് പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് എ.എൽ രാമൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ആർ. ജനാർദ്ദനൻ സ്വാഗതം പറഞ്ഞു. സംഘം ജില്ലാ കമ്മറ്റി അംഗം കുമാർ കെ. മുടവൂർ, ഏരിയ ട്രഷറർ എൻ.വി. പീറ്റർ എന്നിവർ സംസാരിച്ചു. 21 ന് ഉച്ചകഴിഞ്ഞ് രണ്ടിന് അർബൻ ബാങ്ക് ആഡിറ്റോറിയത്തിൽ ആരംഭിക്കുന്ന ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും.