മൂവാറ്റുപുഴ: കെ.കെ. ജയപ്രകാശ് കക്ഷി രാഷ്ട്രീയത്തിന് അതീതമായി വ്യക്തി ബന്ധം പുലർത്തിയെന്ന് നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ പറഞ്ഞു. കെ.കെ. ജയപ്രകാശിന്റെ നിര്യാണത്തിൽ അനുശോചിക്കാൻ നഗരസഭ ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു ഉഷ. കൗൺസിൽ അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു.