ba
ബാബു കടമക്കുടി

കൊച്ചി: ജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്ക് മിനിമം വേതനം നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ .ഐ. ടി. യു. സി ) ജില്ല സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. എ .ഐ .ടി. യു .സി ജില്ല സെക്രട്ടറി കെ.എൻ.ഗോപി സമ്മേളനം ഉദ്ഘാടനം ചെയ്തു. കലൂരിൽ കെ.മുരളി സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ ബാബു കടമക്കുടി അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ.കെ.ജയറാം, ജനറൽ സെക്രട്ടറി പി.ജി.മോഹനൻ, സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി, ഷാലു സേവ്യർ, സി .എം .വിനോദിനി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബാബു കടമക്കുടി ( പ്രസിഡന്റ്), ഷാലു സേവ്യർ , ലീമ ജോൺ (വൈസ് പ്രസിഡന്റുമാർ ),സി .എം . വിനോദിനി (സെക്രട്ടറി, ) മോളി ജോണി ,ഷീബ ക്രിസ്റ്റോ (ജോയിന്റ് സെക്രട്ടറിമാർ ) സരസ്വതി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു .