മൂവാറ്റുപുഴ:ജവഹർ നവോദയ വിദ്യാലയം ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷാ തീയതി 30 വരെ നീട്ടി.
സെപ്തംബർ 15 വരെയായിരുന്നു അവസാന തീയതി. കനത്ത മഴയും ഉരുൾപൊട്ടലും പ്രളയവും ഇന്റർനെറ്റ് തകരാറും മൂലം നിരവധി വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പ്രവേശനം അവസാനിച്ച 15 വരെയുള്ള അവസാന ആഴ്ച മുഴുവൻ കേരളത്തിൽ പൊതു അവധിയായിരുന്നതും പലർക്കും തടസമായി. ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര മാനവശേഷി വികസന മന്ത്രി രമേഷ് പോഖ്രിയാൾ നിഷാഖിന് കത്ത് നൽകിയതിനെ തുടർന്നാണ് തിയതി നീട്ടിയത്.