edapa
മഴുവന്നൂർ എൽ.പി.ജി.എസ്.ൽ പുതിയതായി നിർമ്മിച്ച പാചകപ്പുരയുടെയും ഡൈനിംഗ് ഹാളിന്റെയും ഉദ്ഘാടനം ജോൺ ഫെർണാണ്ടസ് എം.എൽ.എ. നിർവ്വഹിക്കുന്നു

കോലഞ്ചേരി: മഴുവന്നൂർ എൽ.പി.ജി.എസി​ൽ നിർമ്മിച്ച പാചകപ്പുരയുടെയും ഡൈനിംഗ് ഹാളിന്റെയും ഉദ്ഘാടനം ജോൺ ഫെർണാണ്ടസ് എം.എൽ.എ. നിർവ്വഹിച്ചു . എം.എൽ.എ ഫണ്ടിൽ നിന്നും 11 ലക്ഷം രൂപ മുടക്കിയാണ് നിർമ്മാണം . ഇതോടെ കോലഞ്ചേരി സബ് ജില്ലയിലെ ആധുനിക പാചകപ്പുരയും ഡൈനിംഗ്ഹാളുമുള്ള ആദ്യ സ്‌കൂളായി മഴുവന്നൂർ മാറി.
ഉദ്ഘാടന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ അദ്ധ്യക്ഷത വഹിച്ചു.