sndp-file
മൂവാറ്റുപുഴ യൂണിയൻസംഘടിപ്പിച്ച ഗുരുദേവ ജയന്തി മഹാഘോഷയാത്രയിൽ ഒന്നാം സ്ഥാനം നേടിയ കടാതി ശാഖക്കുള്ള ട്രോഫി ശാഖ പ്രസിഡന്റ് കെ.എസ്.ഷാജി മുൻ എം എൽ എ ഗോപികോട്ടമുറിക്കലിൽ നിന്നും ഏറ്റുവാങ്ങുന്നു. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, എം.എസ് . ഷാജി, അഡ്വ. ദിലീപ് എസ് കല്ലാർ, എം.ആർ. വിജയൻ, ആർ. പി. സന്തോഷ്, ഷീജ സന്തോഷ് എന്നിവർ സമീപം.

മൂവാറ്റുപുഴ: എസ് എൻ ഡി പി യോഗം 726-ാം നമ്പർ കടാതി ശാഖയിൽ വിവിധ പരിപാടികളോടെ ഗുരുദേവ ജയന്തി ആഘോഷിച്ചു. എല്ലാ ഗുരുദേവ ഭവനങ്ങളിലും പീത പതാക ഉയർത്തി. സുമേഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗുരുപൂജകൾ നടന്നു. തുടർന്ന് കുട്ടികളുടെ പഠനക്ലാസ് , കലാപരിപാടികൾ, മുതിർന്ന വരുടെ ഗുരുദേവകീർത്തനാലാപനം,മഹാ പ്രസാദ ഉൗട്ട് എന്നിവനടന്നു. ഉച്ചക്ക് നടന്ന സാസ്കാരികസമ്മേളനത്തിൽ ശാഖ സെക്രട്ടറി എം.എസ്. ഷാജി ചതയദിന സന്ദേശം നൽകി. ശാഖ പ്രസിഡന്റ് കെ.എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു. ആഘോഷ കമ്മറ്റി കൺവീനർ എം.ആർ. സമജ് സ്വാഗതം പറഞ്ഞു. ശാഖ വെെസ് പ്രസിഡന്റ് അഡ്വ. ദിലീപ് എസ്. കല്ലാർ മുഖ്യ പ്രഭാഷണം നടത്തി. യൂണിയന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ നഗരസഭ ടൗൺഹാൾ അങ്കണത്തിൽ നടന്ന മഹാസമ്മേളനത്തിൽ കടാതി ശാഖക്ക് ലഭിച്ച സമ്മാനംശാഖാ ഭാരവാഹികൾക്ക് മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽസമ്മാനിച്ചു.