പറവൂർ : പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിൽ നിന്ന് നിയമാനുസൃത നമ്പർ ലഭിച്ചിരുന്നതും നിലവിൽ പഞ്ചായത്തിലെ കെട്ടിടനികുതി അസസ്‌മെന്റ് സഞ്ചയ സോഫ്റ്റ് വെയറിൽ ഉൾപ്പെടാത്ത കെട്ടിടങ്ങളുടെ വിവരം രേഖപ്പെടുത്തുന്നതിനായി സഞ്ചയ പ്യൂരിഫിക്കേഷൻ സൈറ്റ് അടുത്തമാസം നാല് വരെ തുറന്നിട്ടുണ്ട്. പ്രദേശത്തെ കെട്ടിടവിവരങ്ങൾ പഞ്ചായത്തിന്റെ റെക്കാഡിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് നാലിനു മുമ്പായി ഉറപ്പ് വരുത്തണം. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ എല്ലാ മാനുവൽ റെക്കാഡുകളും നശിച്ചുപോയതിനാൽ പഞ്ചായത്തിലെ റെക്കാഡിൽ ഇല്ലാത്ത കെട്ടിട വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനായി നിമാനുസൃത നമ്പർ ലഭിട്ടിച്ചുള്ള കെട്ടിട ഉടമകൾ കൈവശം ലഭ്യമാകുന്ന രേഖകളുമായി പഞ്ചായത്ത് ഓഫീസിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.