പറവൂർ : കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട വാവക്കാട് കണ്ണപ്പൻതറ ബൈജുവിന് കെ.പി.സി.സി നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ കെ.പി.സി.സി ജനറൽ സെക്രട്ടറി വത്സല പ്രസന്നകുമാർ നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അനിൽ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.ആർ. സൈജൻ, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എസ്. രഞ്ജിത്ത്, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ, കെ.കെ. ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.