അങ്കമാലി: സെൻട്രൽ കേരള സി.ബി.എസ്.ഇ ഫുട്‌ബാൾ ടൂർണമെന്റ് 18 മുതൽ 28 വരെ അങ്കമാലി വിശ്വജ്യോതി സ്‌കൂളിൽ നടക്കും. കേരളത്തിലെ വിവിധ സി.ബി.എസ്.ഇ വിദ്യാലയങ്ങളിൽ നിന്നായി 84 ടീമുകൾ പങ്കെടുക്കും. ഇന്ന് രാവിലെ 9.30ന് വാഴക്കുളം കാർമ്മൽ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഫാ. സിജൻ ഊന്നുകല്ലേൽ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ ഫാ. ജോൺ ബെർക്ക്മാൻസ് അദ്ധ്യക്ഷത വഹിക്കും.