ma
ഗ്ളോബൽ കവനന്റ് ഒഫ് മേയേഴ്സിൽ കൊച്ചി മേയർ സൗമിൻ ജെയിൻ ഒപ്പു വച്ചപ്പാേൾ

കൊച്ചി: കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുള്ള ഗ്ലോബൽ കവെനന്റ് ഒഫ് മേയേഴ്‌സിൽ കൊച്ചിയും പങ്കുചേർന്നു. ലോകത്തിലെ 132 രാജ്യങ്ങളിൽ നിന്നുള്ള 9000 നഗരങ്ങൾ ഇതിന്റെ ഭാഗമാണ്. ഇന്നലെ ഡൽഹിയിൽ നടന്ന ഒന്നാം ഇന്തോ യൂറോപ്യൻ ഫോറത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ സാന്നിദ്ധ്യത്തിൽ കൊച്ചി മേയർ സൗമിനി ജെയിൻ കരാറിൽ ഒപ്പു വച്ചു. യൂറോപ്യൻ യൂണിയനിലെ അംബാസിഡർമാർ, യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം. ഹാരിസ്, ഗ്രേസി ജോസഫ്, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.